top of page

സ്‌മൈൽ ഡിജിറ്റൽ ഡെന്റിസ്ട്രി

നിരീക്ഷണത്തിലൂടെയും പരീക്ഷണത്തിലൂടെയും ലോകമെമ്പാടും സാങ്കേതിക വിദ്യ അനുദിനം വളരുകയാണ്.മനുഷ്യരും ലോകവും തമ്മിലുള്ള ദൂരം പോലും ഇല്ലാതായിരിക്കുന്നു.നവീനമായ സാങ്കേതികവിദ്യകളായ നാനോ ടെക്‌നോളജി , ബയോടെക്‌നോളജി , റോബോട്ടിക്‌സ് , 3D പ്രിന്റിംഗ് , ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയൊക്കെ ആരോഗ്യ മേഖലയടക്കം സമസ്ത മേഖലയെയും വലിയ കുതിപ്പിലേക്കാണ് കൊണ്ടുപോകുന്നത്.ലോകം മനുഷ്യസമാന ചിന്താശേഷിയുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) ലേക്ക് എത്തിയിട്ട്‌ തന്നെ കുറച്ച് കാലമായി .എന്ത് സംശയങ്ങൾക്കും മറുപടി നൽകുന്ന ചാറ്റ് ജിപിറ്റി നമുക്കെല്ലാവർക്കും പരിചിതമായി കഴിഞ്ഞു. റോബോട്ടുകൾ സർജറികൾ ചെയ്യുന്നു എന്നത് ഇന്ന് ഒരു പുതിയ വാർത്തയല്ല.ഡ്രൈവർ ഇല്ലാതെയും വണ്ടി ഓടിക്കാം എന്നതും ഇന്ന് വാർത്തയല്ല.കോവിഡ് മഹാമാരിക്കാലത്ത് കേരളത്തിലെ 41 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഒരു തടസവുമില്ലാതെ തങ്ങളുടെ അധ്യായനം തുടർന്നത്.ഇതെല്ലം സാധ്യമാക്കുന്നത് നവീന സാങ്കേതിക വിദ്യകളാണ്.



മറ്റ് ആരോഗ്യ വിഭാഗങ്ങളെപ്പോലെ ദന്ത വൈദ്യശാസ്ത്രവും അധുനിക സാങ്കേതികവിദ്യകൾ സ്വീകരിച്ച് വളർച്ചയുടെ പാതയിലാണ്. ദന്ത ചികിത്സയിൽ നൂതന സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെ ഡിജിറ്റൽ ഡെന്റിസ്ട്രി ലോകമെമ്പാടും വളരുകയാണ്.അതെ പല്ലും ഡിജിറ്റലായി എന്ന് തമാശരൂപത്തിൽ വേണമെങ്കിൽ പറയാം.എന്നാൽ ഡിജിറ്റൽ ഡെന്റിസ്ട്രി നൽകുന്ന സാധ്യതകളെ കുറിച്ച് നമ്മൾ ഇനിയും ബോധവാന്മാരല്ല എന്നതാണ് ഈ കുറിപ്പിന്റെ ആധാരം.


അറിഞ്ഞോ അറിയാതെയോ നമ്മൾ ഓരോരുത്തരും ഡിജിറ്റൽ ഡെന്റിസ്ട്രിയുടെ ഭാഗമായി കഴിഞ്ഞു.നമ്മൾ ചെയ്യുന്ന പല ചികിത്സകളും ഡിജിറ്റൽ ഡെന്റിസ്ട്രിയുടെ സഹായത്തോടു കൂടിതന്നെയാണ്.പണ്ടൊക്കെ ഒരു വയറ് വേദന വന്നാൽ ആശുപത്രിയിൽ എത്തി സർജറി ചെയ്യും വരെ നമ്മൾക്കറിയില്ല എന്താണ് നമ്മുടെ വയറ്റിലെന്ന്.കൂടി വന്നാൽ ഒരു എക്സ് റെ.അതിനപ്പുറം സാദ്ധ്യതകൾ ഉണ്ടായിരുന്നില്ല. അല്ലെങ്കിൽ ഗർഭപാത്രത്തിൽ വളരുന്ന കുഞ്ഞിനെ കുറിച്ച്,കുഞ്ഞു തിരിഞ്ഞാണോ മറിഞ്ഞാണോ കിടക്കുന്നത്,കുഞ്ഞിന് എന്തെങ്കിലും തകരാറുണ്ടോ എന്നൊന്നും അറിയില്ലായിരുന്നു.ഇന്ന് അങ്ങനെയാണോ?കുഞ്ഞന്റെ നെഞ്ചിടിപ്പ് മുതൽ ഓരോ അവസ്ഥയിലും കുഞ്ഞിനുണ്ടാകുന്ന മാറ്റങ്ങൾ നമുക്ക് സ്കാനിൽ അറിയാം.ഭ്രൂണാവസ്ഥയിൽ പോലും ഹൃദ്രോഗമുണ്ടെങ്കിൽ ചികിൽസിക്കാം എന്ന നിലയിലേക്ക് നമ്മൾ വളർന്നു.ഭ്രൂണങ്ങളില്‍ ജനിക മാറ്റം വരുത്തി പാരമ്പര്യ രോഗങ്ങൾ തടയാം എന്നുപോലും പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.ഇതാണ് ശാസ്ത്രവും സാങ്കേതിക വിദ്യയും ഒന്നിക്കുമ്പോൾ നമ്മൾ കാണുന്നത് .

ഇതേപോലെ അത്ഭുദകരമായ കണ്ടുപിടുത്തങ്ങൾ ദന്തരംഗത്തും ഉണ്ടായി എന്നതാണ് വസ്തുത.


മോണക്കുള്ളിൽ ഇരിക്കുന്ന പല്ലിന്റെ ഭാഗങ്ങൾക്കുണ്ടാകുന്ന തകരാറുകൾ കണ്ടുപിടിക്കാൻ പണ്ട് കീറി മുറിക്കേണ്ടി വരുമായിരുന്നു .എന്നാൽ ഇപ്പോൾ ആകട്ടെ ഒരൊറ്റ സ്കാനിൽ പല്ലുകൾ, മൃദുവായ ടിഷ്യൂകൾ, നാഡി പാതകൾ, അസ്ഥി എന്നിവയുടെ ത്രിമാന (3D) ചിത്രം നൽകുന്ന കോൺ ബീം കമ്പ്യൂട്ട്ഡ് ടോമോഗ്രാഫിയുടെ ഉപയോഗം അഥവാ CBCT നൽകുന്ന സൗകര്യം ഡോക്റ്ററേക്കാൾ സഹായകമാകുന്നത് രോഗിയ്ക്കാണ്.വേദനയോ മറ്റ് അസ്വസ്ഥതകളോ ഒന്നുമില്ലാതെ അതിവേഗം രോഗത്തെ മനസിലാക്കാൻ സാധിക്കുന്നു.ഡോക്ടർക്കൊപ്പം ഇരുന്ന് രോഗിക്കും തന്റെ ദന്താവസ്ഥ ഒരു 3D ചിത്രമായി കണ്ടു ബോധ്യപ്പെടാൻ കഴിയുന്നു.പല്ലിന്റെയും എല്ലിന്റെയും മോണയുടേയുമൊക്കെ പ്രശ്നങ്ങളും അണുബാധകളും കൂടുതൽ കണ്ടു മനസിലാക്കാൻ സാധിക്കുന്നു ,ക്യാൻസർ ,സിസ്ററ് പോലുള്ള അനാവശ്യ വളർച്ചകൾ തുടക്കത്തിൽ തന്നെ മനസിലാക്കാൻ സാധിക്കുന്നു,താമസമില്ലാതെ ചികിത്സകൾ തീരുമാനിക്കാൻ ആവുന്നു ലോകത്തിന്റെ ഏതു കോണിലിരുന്നും ഡോക്ടറുമായി സംവദിക്കാൻ കഴിയുന്നു.ചികിത്സകൾ തുടരാൻ കഴിയുന്നു.ഇതൊക്കെ ഡിജിറ്റൽ ഡെന്റിസ്ട്രി നൽകുന്ന മാറ്റങ്ങൾ ആണ്.


നിങ്ങൾക്ക് സ്വയം നിങ്ങളുടെ ചിരി തീരുമാനിക്കാൻ കഴിയുന്ന സ്‌മൈൽ ഡിജിറ്റൽ ഡെന്റിസ്ട്രിയുടെ എടുത്ത് പറയേണ്ട സംഭാവനയാണ്.പല്ലുകൾക്ക് രൂപമാറ്റം വരുത്തി നിങ്ങൾക്കിഷ്ടമുള്ളപോലെ ഇപ്പോൾ ചിരിക്കാം.ആ ചിരി കമ്പ്യൂട്ടറിൽ ഡിസൈൻ ആയി വരികയും ,നിങ്ങൾക് തന്നെ നിങ്ങളുടെ ചിരി തീരുമാനിക്കുകയും ചെയ്യാം.പല്ലിന്റെ നിര നേരെയാക്കുന്ന അലൈനർ,നഷ്ട്ടപ്പെട്ട പല്ലുകൾക്ക് പകരമുള്ള ഇംപ്ലാന്റ് പോലെയുള്ള പ്രധാനപ്പെട്ട ചിക്ത്സകളിൽ കാലതാമസം എന്നത് ഒഴിവാകുന്നു എന്നത് ഡിജിറ്റൽ ഇൻഡസ്ട്രിയുടെ വലിയ സംഭാവനയാണ്.ഒറ്റ ദിവസം കൊണ്ട് അളവെടുത്ത് കൃത്രിമപല്ല് ഘടിപ്പിക്കാൻ കഴിയുന്ന ഗൈഡഡ് ഇംപ്ലാന്റ് ഒരാൾക്ക് നൽകുന്ന സമയലാഭം എത്രയാണെന്ന് പറയേണ്ട കാര്യമില്ലല്ലോ? പണ്ടൊക്കെ പല്ലിന്റെ അളവെടുക്കുക എന്നത് തന്നെ വലിയൊരു ചടങ്ങാണ്.പലപ്പോഴും വായിൽ ഒരു ട്രേ കയറ്റി അളവെടുക്കുമ്പോൾ ഉണ്ടാകാവുന്ന തെറ്റുകൾ,അളവെടുക്കുമ്പോൾ രോഗിക്കുണ്ടാകുന്ന അസൗകര്യങ്ങൾ,സെറ്റ് പല്ലിനായുള്ള കാത്തിരിപ്പുകൾ ഇതൊന്നും ഇപ്പോഴില്ല.ഇൻട്രാ ഓറൽ സ്കാനർ പോലെയുള്ള ചെറിയ ഉപകരണങ്ങളിലൂടെ പെട്ടെന്ന് അളവെടുത്ത്,സ്കാനെടുത്ത് ഇമ്പ്ലാൻറ് ചെയ്യേണ്ട താമസമേയുള്ളു.കമ്പ്യൂട്ടറൈസ്ഡ് ആയ ക്രൗണുകൾ ഒരു മടിയുമില്ലാതെ നിങ്ങളുടെ വായയെ പഴയതുപോലെയാക്കും.ഇത്തരം വിപ്ലവകരമായ മാറ്റങ്ങൾ ദന്ത രംഗത്ത് ഉണ്ടായത് സാങ്കേതികവിദ്യയുടെ സഹായത്തോടുകൂടിതന്നെയാണ്. ഇത് ദന്തരോഗവിദഗ്ദ്ധനെ മാത്രമല്ല രോഗികൾക്ക് ഏറ്റവും തൃപ്തികരമായ ചികിത്സയും നൽകുന്നു.


കമ്പ്യൂട്ടറൈസ്ഡ് ക്രൗണുകൾ,അളവുകൾ ,മെച്ചപ്പെട്ട രോഗനിർണയത്തിനായി RVG, OPG, ലാറ്ററൽ സെഫാലോഗ്രാം, 3-ഡൈമൻഷണൽ CBCT ഇമേജിംഗ്, ഇൻട്രാ ഓറൽ സ്കാനർ ,ചികിത്സയ്ക്കായി ലേസർ ഉപയോഗങ്ങൾ തുടങ്ങി എത്രയോ സൗകര്യങ്ങൾ ഡിജിറ്റൽ ഡെന്റിസ്ട്രി നൽകുന്നു .ഇന്ന് ഏറ്റവും വിലപിടിപ്പുള്ളത് സമയത്തിനാണ്.ഡിജിറ്റൽ ഡെന്റിസ്ട്രി നിങ്ങൾക്ക് നൽകുന്നതും അതാണ് .അതിൽ കൂടുതൽ വലുതായി മറ്റെന്തുണ്ട്?

13 views0 comments

Recent Posts

See All

ദന്തചികിൽസകളോടുള്ള ഭയവും ആകാംക്ഷയും മൂലം ഡോക്ടറെ കാണാൻ മടിക്കുകയോ ദന്തചികിൽസകൾ ചെയ്യാതെ മാറ്റിവയ്ക്കുകയോ ചെയ്യുന്ന ഒരുപാട് പേരുണ്ട്. പ്രത്യേകിച്ചും കൊച്ചു കുട്ടികൾ .അവർക്കിതാ ഒരു സന്തോഷവാർത്ത. കോൺഷ്യസ

bottom of page